വാര്‍ത്താ വിവരണം
നാഷണൽ ലെവൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടി "ഒകിനാവാൻ കരാട്ടെ ടീം "
24 January 2018
Reporter: pilathara.com
കാസറഗോഡ് നീലേശ്വരം നാഷണൽ ലെവൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടിയ പിലാത്തറ "ഒകിനാവാൻ കരാട്ടെ ടീം " പിലാത്തറ .
കേരള , കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് 300 ഓളം കുട്ടികളിൽ നിന്നാണ് ഓവർ ഓൾ കിരീടം നേടിയ നേട്ടം കൈവരിച്ചത് . പിലാത്തറ സെന്റ് ജോസഫ് കോളേജ് , മൈമ്മ ഇംഗ്ലീഷ് മീഡിയം സ്കൂൾ പടന്ന കുട്ടികളടങ്ങിയ 35 അംഗ ടീമാണ് സുബൈർ എം കെ യുടെ ശിക്ഷണത്തിൽ ചാമ്പ്യൻ ഷിപ്പിനായ് പങ്കെടുത്തത് .
പിലാത്തറ മണ്ടൂർ സ്വദേശിയായ സുബൈർ എം കെ, ടിസ്ക്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുഞ്ഞിമംഗലം , റയാൻ ഇന്റർനാഷൻ സ്കൂൾ തളിപ്പറമ്പ , പീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പഴയങ്ങാടി , ഹിദായത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പാപ്പിനിശ്ശേരി തുടങ്ങിയ സ്കൂളുകളിലും എരമം കുറ്റൂർ പഞ്ചായത്തുകളിലും കരാട്ടെ പരിശീലകനായി 20 വർഷക്കാലമായി പരിശീലനരംഗത്ത് സജീവ സാന്നിധ്യമാണ്.
loading...